കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അരക്കോടിയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന 973 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

കാസർക്കോട് സ്വദേശി സിദ്ദീക്കിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന