കണ്ണൂർ വിസി നിയമനത്തിനെതിരെ ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും.

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു.

2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവിൽ ഒപ്പിട്ടത് സമ്മർദ്ദത്തിന്റെ പുറത്താണെന്ന ഗവർണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതൽ സങ്കീർണമായിട്ടുണ്ട്.