കണ്ണൂർ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു;ഓൺലൈൻ പരീക്ഷകൾക്കു മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.