കണ്ണൂർ സിറ്റി മന്ത്രവാദ ചികിത്സ കേസിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: സിറ്റി നാലുവയലിലെ 11 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉസ്താദ് കസ്റ്റഡിയിൽ. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നൽകിയെന്നാണ് ഇയാളുടെ മൊഴി. തുടർന്നാണ് ബുധനാഴ്ച രാവിലെ വീണ്ടുംവിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേർത്തേക്കും.