കണ്ണൂർ സർവകലാശാല അറിയ്പ്പ്; പരീക്ഷാവിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി – മെയ് 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 16.04.2021 മുതൽ 20.04.2021 വരെ പിഴയില്ലാതെയും 22.04.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – മെയ് 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 19.04.2021 മുതൽ 20.04.2021 വരെ പിഴയില്ലാതെയും 22.04.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

കോവിഡ് സ്പെഷ്യൽ പരീക്ഷ

27.04.2021 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2019) കോവിഡ് സ്പെഷ്യൽ പരീക്ഷൾക്ക് 17.04.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷൾ

ആറാം സെമസ്റ്റർ ബി. എ. മ്യൂസിക് (ഏപ്രിൽ 2021) പ്രായോഗിക പരീക്ഷകൾ 16.04.2021, 17.04.2021 തീയതികളിൽ രാവിലെ 9 മണി മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടു പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിലേക് TUNURE ബേസിൽ (2വർഷത്തേക്ക്) അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, സ്പോർട്സ് ട്രൈനേഴ്സ് തസ്തികകളിലേക് ഓഫ് ലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.