കണ്ണൂർ സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

 22.01.2021 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ സർവകലാശാല  പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി (നവംബർ 2020) പരീക്ഷകൾ 09.02.2021 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ഹോൾടിക്കറ്റ്

 19.01.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ജൂൺ 2020) പരീക്ഷകൾ എഴുതുന്ന 2017 അഡ്മിഷൻ വിദ്യാർഥികൾ ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച്  അറ്റസ്റ്റ് ചെയ്ത് ഹോൾടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

2016 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ വിദ്യാർഥികൾക്കുള്ള ഹോൾടിക്കറ്റുകൾ അവർക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റി അതേ സെന്ററിൽ തന്നെ പരീക്ഷഎഴുതേണ്ടതാണ്. ഇവരുടെ അപേക്ഷിച്ച പരീക്ഷാ സെന്ററുകളും അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളും (ബ്രാക്കറ്റിൽ) ചുവടെ :

· ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജ് മഞ്ചേശ്വരം, ഗവ. കോളേജ് കാസറഗോഡ്, സെന്റ് പയസ് കോളേജ് രാജപുരം, നെഹ്റു കോളേജ്, കാഞ്ഞങ്ങാട് (ഗവ. കോളേജ്, കാസറഗോഡ്)

· പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ്, തളിപ്പറമ്പ, സി. എ. എസ്. കോളേജ് മാടായി, എസ്. ഇ. എസ്. കോളേജ് ശ്രീകണ്ഠപുരം (സർ സയ്യദ് കോളേജ്, തളിപ്പറമ്പ)

· കെ. എം. എം. കോളേജ് പള്ളിക്കുന്ന്, എസ്. എൻ. കോളേജ്, തോട്ടട (എസ്. എൻ. കോളേജ്, തോട്ടട)

· ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി, നിർമ്മലഗിരി കോളേജ് (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ)

· പി. ആർ. എൻ. എസ്. എസ്. കോളേജ് മട്ടന്നൂർ, എം. ജി. കോളേജ്, ഇരിട്ടി. (എം. ജി. കോളേജ്, ഇരിട്ടി)

· ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ്, മാനന്തവാടി)