കണ്ണൂർ സർവ്വകലാശാല അറിയ്പ്പ്;പരീക്ഷാകേന്ദ്രങ്ങൾ


16.04.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2020) പരീക്ഷൾ സി. കെ. നായർ കോളേജ് ഓഫ് ആർട്സ് & സയൻസ്, സെയ്ന്റ് ജോസഫ്സ് കോളേജ് പിലാത്തറ, എസ്. എൻ. കോളേജ് തോട്ടട, ഗവ. കോളേജ് മാനന്തവാടി എന്നിവടങ്ങളിൽ നടക്കും.
പരീക്ഷാവിജ്ഞാപനം
മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ, മാർച്ച് 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 16.04.2021 മുതൽ 21.04.2021 വരെ പിഴയില്ലാതെയും 23.04.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചെലാനും 27.04.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ, നവംബർ 2020) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 26.04.2021 മുതൽ 29.04.2021 വരെ പിഴയില്ലാതെയും 03.05.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി. എഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2020) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 28.04.2021 മുതൽ 03.05.2021 വരെ പിഴയില്ലാതെയും 04.05.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷൾ
നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (സി. ബി. എസ്. എസ്. – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 പ്രവേശനം മുതൽ) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 12.04.2021, 13.04.2021 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.