കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ഹർജി തള്ളി

കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ഹർജി തള്ളി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

2014 സെപ്റ്റംബർ ഒന്നിനാണ് ആർ.എസ്.എസ്. ഭാരവാഹിയായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്.

യുഎപിഎ നിലനിൽക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതിൽ അപാകതയില്ലെന്നുമുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.