കതിരൂർ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു

കതിരൂർ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.പരിശോധനയിൽ യുവാവിന്റെ കൈപ്പത്തിയുടെയും വിരലുകളുടെയും അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് മഞ്ഞൾപൊടിയിട്ട് കഴുകി വൃത്തിയാക്കാൻ ശ്രമിച്ചതും കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

സിമന്റ് ടാങ്കിൽവെച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ നിജേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തികൾ അറ്റുപോയി.