കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊളച്ചേരി :- പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു.
കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.

കാവുംചാലിൽ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരവെ അപകടത്തിൽ കനാലിലേക്ക് പതിക്കുകയാണ് ഉണ്ടായത്.ഇദ്ദേഹം കനാലിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരത്തിന് ശേഷം അത് വഴി നടന്നു വരുന്ന കുട്ടികൾ കനാലിലെ സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് നോക്കിയപ്പോൾ കാണുകയും തുടർന്ന് പരിസരവാസികളെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കമ്പിലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പള്ളിപ്പറമ്പ് മുക്കിലെ കുത്തനെയുള്ള കുന്നിറക്കം കഴിയുന്നിടത്തുള്ള കനാലിന് കൈവരിയില്ലാത്തതിൻ്റെ അപകട സാധ്യത നേരത്തെ തന്നെ നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു സുരക്ഷാ കരുതലും ഒരുക്കാത്തതാണ് ഈ ദുരന്തത്തിന് ഇടയായത്.

പരേതനായ മുരിക്കഞ്ചേരി നാരായണൻ (കുഞ്ഞമ്പു) നായരുടെയും ചെങ്ങു നി ഒതയോത്ത് ദേവകിയമ്മയുടെയും മകനാണ് മരണപ്പെട്ട സി.ഒ.ഭാസ്കരൻ.
ശൈലജയാണ് ഭാര്യ.
മക്കൾ:- അനശ്വര (പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനി ) ,അനുഗ്രഹ (പ്ലസ് വൺ വിദ്യാർത്ഥിനി, കമ്പിൽ മാപ്പിളാ ഹയർ സെക്കൻ്ററി സ്കൂൾ ) .

സഹോദരങ്ങൾ :- സി.ഒ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ( റിട്ട. അധ്യാപകൻ, കൊളച്ചേരി എ യു പി സ്കൂൾ ) ,സരസ്വതി, ജയശ്രീ, പരേതയായ സുലേഖ.

സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.