കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഝാന്‍സി: കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായ അഞ്ജല്‍ അര്‍ജാരിയ ഹിന്ദു ജഗ്രന്‍ മഞ്ജ് എന്ന സംഘടനയിലും ഗോ രക്ഷ സമതിയിലും അംഗമാണ്.

മാര്‍ച്ച്‌ 19 ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്,” മജിസ്ട്രേറ്റ് പറഞ്ഞു.