കരകൗശല വസ്തു നിര്‍മ്മാണ മത്സരം

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഒന്നുവരെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സഫലം ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ 2023ന്റെ ഭാഗമായി കരകൗശലവസ്തു നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. തേങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച് ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി രണ്ടിനകം 8547708580 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.