കരിപ്പൂരിലെത്തേണ്ട വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയിൽ ഇറക്കി

കൊച്ചി:സാങ്കേതികത്തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. യാത്രക്കാർ എല്ലാം സുരക്ഷിതർ ആണ്. ഇവരെ മറ്റ് വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കും.