കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചറിക്കി

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്.

ഇതിലുണ്ടായിരുന്ന 17 പേരും സുരക്ഷിതരാണ്. വിമാനത്താവളത്തിൽ നിന്ന് അപകട സിഗ്നൽ ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്.തീപിടിക്കുമെന്ന കാർഗോ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം ഇറക്കിയത്. വിമാനത്താവളത്തിലും ജാഗ്രതാ സ്ഥിതി പ്രഖ്യാപിച്ചിരുന്നു.