കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി.
കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് കരുതൽ ഡോസിന് 600രൂപയും നികുതിയും സർവീസ് ചാർജും നൽകണമെന്ന് സിറം ഇന്സ്റ്റിറ്റൂട്ട് സിഇഒ അദാർ പൂനെവാലെ അറിയിച്ചിരുന്നു. എന്നാൽ 150 രൂപയിൽ കൂടരുതെന്ന് കേന്ദ്രം വ്യക്തമാക്കി.
പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും നാളെ മുതൽ സ്വകാര്യ കേന്ദ്രങ്ങൾ വഴി കരുതൽ ഡോസ് വാക്‌സിൻ നൽകി തുടങ്ങും. നേരത്തെ സ്വീകരിച്ച അതേ ഡോസ് തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കണം..CoWINൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ കരുതൽ ഡോസിന് പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.