കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകൾ

ബെംഗളൂരു: വിഷുവിന് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകൾ ഉണ്ടാകുക. 13ന് മാത്രം 23 സര്‍വീസുകള്‍ നടത്തും.

ആകെ സര്‍വീസുകളില്‍ 19 എണ്ണവും ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ്. കേരള ആര്‍ടിസിയും വിഷുവിനോട് അനുബന്ധിച്ച് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.