കലാഭവന്‍ കബീര്‍ ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂർ:മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവൻ കബീർ (45) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.