കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭർതൃമാതാവ് മരിച്ച നിലയിൽ.

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവ് മരിച്ച നിലയിൽ. സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രണ്ടഴ്ച മുൻപാണ് കല്ലമ്പലം മുത്താനയിൽ വീട്ടിലെ കുളിമുറിയിൽ ആതിരയെ(24) മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.