കള്ളവോട്ട്; യുവാവ് പിടിയിൽ

കണ്ണൂർ: കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ആലക്കാടിൽ കള്ളവോട്ട് ചെയ്യാനെത്തിയ ഒരാൾ പിടിയിലായി. മുർഫിദ് എന്നായാളാണ് പിടിയിലായത്. ഇയാൾ മുസ്ലിം ലീഗ് പ്രവർത്തകനാണെന്ന് സിപിഎം ആരോപിച്ചു

നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠൻ മുർഷിദിന്റെ വോട്ട് ചെയ്യാനാണ് മുർഫിദ് ബൂത്തിലെത്തിയത്. ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ട എൽ ഡി എഫ് പ്രവർത്തകർ ബുത്തിലെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും മുർഫിദ് പിടിയിലാകുകയുമായിരുന്നു.