കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,29,92,517 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3876 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സജീവകേസുകളിൽ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാർത്ത. 61 ദിവസത്തിന് ശേഷം ഇത്രയും കുറവുണ്ടാകുന്നത്.
ഇതുവരെ 1,90,27,304 പേർ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,56,082 പേർ രോഗമുക്തി നേടി. രാജ്യത്തുടനീളം 37,15,221 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.