കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാൾ 21% വർധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒൻപത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോൺ കേസുകളിലും വർധന രേഖപ്പെടുത്തി. 64 പേർക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 3071 ആയി ഉയർന്നു