കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

കാസർകോട്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാ(32)നാണ് കൊല്ലപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് സൂചന.

ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡിൽ ഒരുസംഘം അക്രമികൾ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.