കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

കൽപ്പറ്റ: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി ഷഹാനയാണ് കഴിഞ്ഞ 23ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കും എന്നാണ് പോലീസ് അറിയിക്കുന്നത്. അനുമതി ഇല്ലാതെ ടെന്റുകളിൽ വിനോദസഞ്ചാരികളെ പാർപ്പിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.