കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു; വിനോദസഞ്ചാരിയായ കണ്ണൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്. പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.

യുവതിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ഷഹാനയോടൊപ്പം രണ്ടു പേരും ടെന്റിൽ താമസിക്കുന്നതിനായി റിസോർട്ടിലെത്തിയിരുന്നു.