കാണാതായ ജെസ്ന സിറിയയിലാണെന്ന പ്രചാരം വ്യാജമാണെന്ന് സിബിഐ.

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് കണ്ടെത്തിയെന്ന പ്രചാരം വ്യാജമാണെന്ന് സിബിഐ. സോഷ്യൽ മീഡിയയിലടക്കം ജെസ്ന സിറിയിയിൽ ഉണ്ടെന്ന നിലയിൽ പ്രചരിച്ചതോടെയാണ്‌ സിബിഐ വിശദീകരണവുമായി എത്തിയത്‌.    2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കാണാതായത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്