കാരാട്ട് ഫൈസല്‍എല്‍.ഡി.എഫ്സ്ഥാനാര്‍ഥിയാവില്ല
കോഴിക്കോട്: കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല. സിപിഎം സംസ്ഥാനസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
കൊടുവള്ളിയിലെ 15ാം ഡിവിഷനിൽ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിക്കാന് തീരുമാനിച്ചിരുന്നത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.