കാലം തെറ്റി പെയ്ത മഴയിൽ തലശ്ശേരി പോലീസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സിലെ കിണർ ഇടിഞ്ഞു.

തലശ്ശേരി:കാലം തെറ്റി പെയ്ത കനത്ത മഴയിൽ പാലിശ്ശേരി അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിനപ്പുറം സി.ഐ.ഉൾപെടെ ഓഫിസർമാരുടെ ക്വാർട്ടേഴ്സുകളിലേക്ക് വെള്ളമെത്തിക്കുന്ന കിണർ ഇടിഞ്ഞുമൂടി .

ശക്തമായ മഴയിലാണ് കരയിടിഞ്ഞ് മണലും മണ്ണും കിണറിലേക്ക് വീണത് .കിണറ്റിൻ്റെ ആൾമറയടക്കം തകർന്നു. ഏതാണ്ട് മുക്കാൽ ഭാഗം കിണർ മണ്ണിലമർന്നു.ജനമൈത്രീ പോലീസ് വായനാമുറി,തൊട്ടടുത്ത ചെറിയ മതിൽക്കെട്ട് എന്നിവയുടെ സമീപത്താണ് മണ്ണിടിഞ്ഞത് . ഈ ഭാഗത്ത് ഭൂമിയിൽ മണ്ണിളകിയ വിള്ളലുകളുമുണ്ട്.  മഴ കനത്താൽ ഇവിടം അപകടമേഖലയാവുമെന്ന ആശങ്കയുണ്ട് .

കിണർ ഇടിഞ്ഞതിനെ തുടർന്ന് പോലീസ് ഓഫീസർമാരുടെ ക്വാർട്ടേഴ്സിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടു.രണ്ട് മാസം മുൻപിലും പ്രസ്തുത കിണറിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.അന്ന് സ്ഥലം പരിശോധിച്ച പി.ഡബ്ല്യു ഡി ഉദ്യോഗസ്ഥർ കിണർ നവീകരിക്കാൻ കഴിയില്ലെന്നും മൂടുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടിരുന്നു.