കാസര്‍കോട് വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്.

നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. അതിനാല്‍ വളര്‍ത്തു നായയില്‍ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. കടബ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു വിന്‍സി.