കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

കാഞ്ഞങ്ങാട്: കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഹസൻ, ആഷിർ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

എംഎസ്എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റാണ് ഹസ്സൻ. ആഷിറിനേയും ഹസ്സനേയും ഇന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇർഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇർഷാദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.