കാസർകോട് മര്‍ദനമേറ്റയാള്‍ മരിച്ചത് ഹൃദയാഘാതം മൂലം

കാസർകോട് നഗരത്തിൽ മർദനമേറ്റ് ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളില്ലെന്നും റിപ്പോര്‍ട്ട്.

ഇന്നലെ കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്ന് നാല്‍പ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. മകന്‍റെ ചികില്‍സാര്‍ഥം ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

യുവതി ചോദ്യംചെയ്തതോടെ റഫീഖ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി. ബഹളംകേട്ടുവന്ന റോഡരികിലുണ്ടായിരുന്ന ആളുകളില്‍ ചിലര്‍ റഫീഖിനെ കയ്യേറ്റം ചെയ്തു. സിസി ടിവി ദൃശ്യങ്ങളില്‍ കഴുത്തില്‍ പിടിച്ചു തള്ളുന്നത് വ്യക്തമായി കാണാം. നുരയും പതയും വന്ന് തുടങ്ങിയ റഫീഖിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.