കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം

കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന പുറത്ത് . ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി

കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയിൽവെച്ചാണ് റാഗിങ് നടന്നത്. ഒരുസംഘം പ്ലസ്ടു വിദ്യാർഥികൾ ബലമായി പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ സംഭവമറിയുന്നത്.