കാസർഗോഡ് ബദിയടുക്കയിൽ റിമാൻഡ് പ്രതി മരിച്ചനിലയിൽ.

കാസർഗോഡ് ബദിയടുക്കയിൽ റിമാൻഡ് പ്രതി മരിച്ചനിലയിൽ. എക്സൈസ് കസ്റ്റഡിയിലെടുത്ത റിമാൻഡ് പ്രതി ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. കർണാടകയിൽ നിന്ന് മദ്യം കടത്തിയ കേസിലാണ് കരുണാകരനെ അറസ്റ്റ് ചെയ്തത്.

ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന കരുണാകരന് കസ്റ്റഡിയിലിരിക്കെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഉടൻ പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു