കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി:കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  മൻകി ബാത്തിലൂടെയായിരുന്നു പരാമർശം.

ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരമായി കാർഷിക നിയമങ്ങൾ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

പുതിയ കർഷക നിയമം ഇന്ത്യൻ കർഷകർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു. മറ്റ് സർക്കാരുകൾ ഇത്രയും കാലം തമസ്കരിച്ച വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സർക്കാർ യാഥാർഥ്യമാക്കിയിരിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.

കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് കാർഷിക നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്.