കാർ തടഞ്ഞുനിർത്തി മുളകുപൊടി എറിഞ്ഞ് 100 പവനോളം സ്വർണം കവർന്നു

മംഗലപുരം:കാറിൽ വന്ന ആഭരണക്കടയുടമയെ ദേശീയപാതയിൽ പള്ളിപ്പുറത്തുവച്ച് ആക്രമിച്ച് നൂറു പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷമായിരുന്നു കവർച്ച. കാർ ഡ്രൈവറെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയിലും കണ്ടെത്തി.

മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവർ അരുണിനെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്ന് ഇവർ പരാതി നൽകിയിട്ടുണ്ട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു