കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവര്‍ഷം അവധി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പള കമ്മീഷന്‍ ശിപാര്‍ശ അതിരറ്റ സന്തോഷത്തിന് ഇടനല്‍കുന്നു. കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവര്‍ഷം അവധി അനുവദിക്കും. അണുകുടുംബങ്ങളില്‍ കിടപ്പിലായ മുതിര്‍ന്ന പൗരന്മാരെ പരിചരിക്കേണ്ടിവരുന്ന അവസ്ഥ കണക്കിലെടുത്താണിത്.

മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികളെ നോക്കാന്‍ രക്ഷിതാക്കളായ ഉദ്യോഗസ്ഥര്‍ക്ക് 40 ശതമാനം ശമ്പളത്തോടെ പരമാവധി ഒരുവര്‍ഷം ചൈല്‍ഡ് കെയര്‍ ലീവും ശുപാര്‍ശചെയ്യുന്നുണ്ട്.

പിതൃത്വ അവധി പത്തുദിവസത്തില്‍നിന്ന് 15 ആക്കാനും ദത്തെടുക്കുന്നവര്‍ക്കും അനുവദിക്കാനും കമ്മിഷന്‍ നിര്‍ദേശിക്കുന്നു. മറവിരോഗം, മാറാരോഗങ്ങള്‍ എന്നിവ കാരണം പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത മാതാപിതാക്കളെ പരിചരിക്കാന്‍ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവധി അനുവദിക്കാനാണ് കമ്മിഷന്‍ ശുപാര്‍ശ.

ശമ്പള വര്‍ധനവിന്റെ അതേ നിരക്കില്‍ പെന്‍ഷനും പരിഷ്കരിക്കും. കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്കീമില്‍ പുതിയ തസ്തികകളും ഉയര്‍ന്ന സ്‌കെയിലും ലഭിക്കും. സേനാവിഭാഗങ്ങള്‍ക്ക് അലവന്‍സുകള്‍ കൂട്ടി