കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിഎജി റിപ്പോര്‍ട്ട്.

തിരുവനന്തപുരം:കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളുന്ന റിപ്പോര്‍ട്ടാണ് സിഎജി സമര്‍പ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ മസാലബോണ്ടും കടമെടുപ്പും ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ധനമന്ത്രിയുടെ വിശദീകരണ കുറിപ്പോടെയാണ് സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. ഇതില്‍ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന സിഎജിയുടെ റിപ്പോര്‍ട്ടാണ് സഭയുടെ മേശപ്പുറത്ത് വച്ചത്. മസാലബോണ്ട് വഴി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാച്ചട്ടങ്ങളുടെ ലംഘനമാണ്. മസാലബോണ്ട് വഴി വിദേശത്ത് നിന്ന് കടമെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് വരെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്നതാണ് ഇത്തരത്തിലുള്ള കടമെടുപ്പ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കുന്നതാണ് ഇത്തരം നടപടികളെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.