കീര്‍ത്തി സുരേഷ്-അനിരുദ്ധ് വിവാഹം; വ്യാജവാര്‍ത്തയെന്ന് കുടുംബം

നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് കുടുംബം. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് വിവാഹിതരാകുന്നുവെന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നത്.

മിസ് ഇന്ത്യ എന്ന ചിത്രമാണ് കീർത്തി സുരേഷിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റീലീസ് ചെയ്തത്