കുടിവെള്ള വിതരണ വാഹനത്തില്‍ ജിപിഎസ്: ക്വട്ടേഷന്‍ ക്ഷണിച്ചു

അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 15ന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അനക്സിലുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ക്വട്ടേഷന്‍ 15ന് മൂന്ന് മണിക്ക് തുറക്കും. ഫോണ്‍: 0497 2700081.