കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു
നിലമ്പൂർ: നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ(26) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നിനാണ് മുഹമ്മദ് മരിച്ചത്.
പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരുകുടുംബങ്ങൾ തമ്മിൽ സംഘർഷമുണ്ടായത് എന്നും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ ഉമ്മർ എന്നൊരാൾക്കും പരിക്കേറ്റു. മരിച്ച മുഹമ്മദിന്റെ ബന്ധുവാണ് ഉമ്മർ. സംഘർഷത്തിലെർപ്പെട്ടവരെ പിടിച്ചുമാറ്റാൻ എത്തിയതാണ് മുഹമ്മദ്.