കുടുംബശ്രീ സിഡിഎസ്സുകള്‍ക്ക് മൈക്രോ ക്രഡിറ്റ് വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസ്സുകള്‍ക്ക് അയല്‍ക്കൂട്ടം മുഖേന മൂന്നു കോടി രൂപ വരെ മൈക്രോ ക്രഡിറ്റ് വായ്പ നല്‍കുന്നു. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസ്സുകള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി നാല്, അഞ്ച് ശതമാനം നിരക്കില്‍ മഹിളാ സമൃദ്ധി യോജന, മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും. പ്രാഥമിക അപേക്ഷയും വിശദവിവരങ്ങളും www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയിലുള്ള ഓഫീസില്‍ ഒക്ടോബര്‍ 30നകം നല്‍കണം. അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസ്സുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍:0497 2706196.