കുടുക്കി മൊട്ട ആസാദ് ആർട്ട്സ് & സ്പോട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു

മുണ്ടേരി -കുടുബത്തിനൊരു
കൈത്താങ്ങ് എന്ന ലക്ഷ്യ
ത്തോടെ പ്രദേശത്തെ നിർദനനായ രോഗിയുടെ ചികിത്സാ സഹായ ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായി കുടുക്കി മൊട്ട ആസാദ് ആർട്ട്സ് & സ്പോട്സ് ക്ലബിന്റെ
ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.

നിരവധി പേർ സഹായ ഫണ്ട് ലക്ഷ്യം വെച്ച് ബിരിയാണി ഓർഡർ ചെയ്തതായി ക്ലബ് രക്ഷാധികാരി കൂടിയായ വി.കെ.സനേഷ് പറഞ്ഞു. അബ്ദുള്ള.കെ, ഫൽഗുനൻ.എം, ശ്രീജേഷ് കെ,രാജേഷ് എം.പി,രാഹുൽ എ വി, നവീൻ, സരിൻ, റിജിൽ ധനേഷ്,തുടങ്ങിയവർ നേതത്വം നൽകി