കൂളിങ് ഫിലീമും, കർട്ടനുമിട്ട വാഹനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും.

തിരുവനന്തപുരം:കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലീമും കർട്ടനുമിട്ട വാഹനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് മോട്ടോർ വാഹനവകുപ്പിന്റ പരിശോധന. ഫിലീമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കും.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദേശിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പെറ്റി ചുമത്തുക. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവര്‍ കര്‍ട്ടനും ഫിലീമും നീക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.