കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 മരണം

കൊല്ലം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 മരണം . പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകൾ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കൊട്ടാരക്കര പനവേലിയിലാണ് സംഭവം

കൊട്ടാരക്കരയിൽ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാർ ഇടിച്ചത്.ബസിലുണ്ടായിരുന്ന പരുക്കേറ്റവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.