കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന്.
കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന്. കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച് കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന ആശങ്കയാണ് വലിയ തോതിൽ പ്രചരിച്ചത്.
ഇക്കാര്യത്തിലാണ് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്. അതേസമയം, ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ.