കെ.എം.ഷാജിയെ ഇ.ഡി. ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഈ കേസിൽ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യൽ.

കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ.ഡി.അധികൃതർ അറിയിച്ചു.അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു

2014-ൽ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി