കെ.എം ഷാജി എം.എൽ.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ്റെ നോട്ടീസ്

കോഴിക്കോട്: അനധികൃത വീട് നിർമാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എൽ.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസയച്ചു. ഡിസംബർ 17 ന് ഹാജരായി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ ആശയ്ക്ക് നോട്ടീസയച്ചത്.

കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിർമാണം അനധികൃതമാണെന്ന് നേരത്തെ കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.