കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാനുള്ള വിവിധ പദ്ധതികൾക്കായി ഫണ്ട്

 കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാനുള്ള വിവിധ പദ്ധതികൾക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. കൊവി‍ഡിന്ശേഷം കെ.എസ്.ആർ.ടി.സിക്ക് നടപ്പുസാമ്പത്തിക വർഷത്തിൽ 1822 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കും.

ഈ വർഷം നോൻ പ്ലാനിൽ 1000 കോടി രൂപയും വിവിധ ഡിപ്പോ നവീകരണത്തിനായി 30 കോടി രൂപയും വകയിരുത്തും. വിവിധ ആധുനിക ഉപകരണങ്ങൾക്കായി 20 കോടിയാണ് വകയിരുത്തുന്നത്. കെ.എസ്.ആർ.ടി.സിക്കായി 50 പുതിയ പെട്രോൾ, ‍‍‍ഡീസൽ പമ്പുകൾ സ്ഥാപിക്കും.

ഹൈസ്പീഡ് ഡീസൽ ബസുകൾ സി.എൻ.ജി, എൽ.എം.ജി ഇലക്ട്രിക്കൽ വിഭാ​ഗത്തിലേക്ക് മാറുന്നതിനായി ഈ വർഷം 50 കോടി രൂപ അനുവദിക്കും. ചെക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി ഉൾപ്പടെ മോട്ടോർ വാഹന വകുപ്പിന് 44 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനമൊന്നിന് 25000 മുതൽ 30000 വരെ ഇൻസന്റീവ് നൽകി 10000 ഈ ആട്ടോകൾ പുറത്തിറക്കാൻ സഹായം നൽകും. നിലവിലുള്ള ഐ.സി ആട്ടോ എൻജിനുകൾ ഇ ആട്ടോയിലോക്ക് മാറാനായി വാഹനമൊന്നിന് 15000 രൂപ സബ്സിഡിയായി നൽകും. പദ്ധതിയുടെ ​ഗുണഭോക്താക്കളിൽ 50 ശതമാനം വനിതകളായിരിക്കുമെന്നും മന്ത്രി കെ.എൻ. ബാല​ഗോപാൽ വ്യക്തമാക്കി.