കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം, പിരപ്പൻകോടിന് സമീപം കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്

കിളിമാനൂർ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറി തമ്മിലാണ് കൂട്ടിയിടിച്ചത്.

ബസിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരിൽ 21 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ട നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ബസ്. ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവർ റോഡിൽ ഇടതുവശത്തേക്ക് ബസ് ഒതുക്കുകയായിരുന്നു. ഇതിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആവാമെന്ന് നാട്ടുകാർ പറയുന്നു