കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും,ഓവർഡ്രാഫ്റ്റ് 45 കോടിയുമാണെത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ ശമ്പളം ജീവനക്കാർക്കെത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കെഎസ്ആർടിസിയിലെ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകൾ സമരം ശക്തമാക്കിയിരുന്നു. ഈസ്റ്റർ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം ശക്തമാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല ധർണ്ണയും നടത്തിയിരുന്നു.