കെ.എസ് ടി പി റോഡരികിലെ വാഹന പാർക്കിങ്ങ് ഒഴിവാക്കണമന്ന ആവശ്യം ശക്തം.

വിവിധ കേസുകളിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. കണ്ണപുരം പോലീസ് സ്റ്റേഷനു മുന്നിൽ അപകടം പതിയിരിക്കും. കെ.എസ്സ് ടി പി റോഡരികിലെ വാഹന പാർക്കിങ്ങ് ഒഴിവാക്കണമന്ന ആവശ്യം ശക്തം.

മണൽ മാഫിയ സംഘംങ്ങളെ പിടികൂടുന്നതിൽ ഉൾപ്പെടെ കണ്ണപുരം പോലീസ് മികച്ച പ്രവർത്തനം കാഴ്ചവെക്കുകയാണ്. എന്നാൽ ഇത്തരം കേസുകളിൽ പിടിക്കുന്ന വാഹനങ്ങളും അപകട കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ കൊണ്ടും നിറയുകയാണ് കണ്ണപുരം പോലിസ് സ്റ്റേഷൻ പരിസരം .വാഹനങ്ങൾ കെ എസ്സ് ടി പി റോഡ് അരികിലാണ് പാർക്ക് ചെയ്യുന്നത്.

റോഡരികിൽ മുഴുവൻ വാഹനങ്ങൾ നിറഞ്ഞതോടെ ഇവിടെ അപകടങ്ങളും വർദ്ധിക്കുന്നു. റോഡിലെ സിഗ്നൽ ബോർഡുകൾ പോലും കാണാത്ത വിധമാണ് വാഹനം പാർക്ക് ചെയ്യുന്നത്. കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾ റോഡരികിൽ നിന്ന് എത്രയും വേഗം മാറ്റി പാർക്ക് ചെയ്യാൻ നടപടി ഉണ്ടാവണം എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.